നൃത്താധ്യാപിക പീഡിപ്പിച്ചത് സ്കൂളിലെ നാലും ആറും ക്ലാസിലെ ആണ്‍കുട്ടികളെ; പോക്സോ കേസ്; ഒടുവില്‍ അറസ്റ്റും

മുംബൈ പൂനെ സ്കൂളിലെ നൃത്താധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. സ്കൂളിലെ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. നാലും ആറും ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. നിരവധി തവണ അധ്യാപിക കുട്ടികളെ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

കൂട്ടുകാര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലാണ് കുട്ടികള്‍ ഈ കാര്യം മറ്റു കുട്ടികളോട് പറഞ്ഞത്. ഈ കുട്ടികളെ സ്കൂള്‍ കൗണ്‍സിലര്‍ക്ക് മുന്‍പാകെ ഹാജരാക്കി. കൗണ്‍സിലര്‍ സ്കൂള്‍ മാനേജ്മെന്റിന് പീഡനവിവരം കൈമാറി. അതിനെ തുടര്‍ന്നാണ് പരാതി പോലീസിന് നല്‍കിയത്.

39 കാരിയായ അധ്യാപിക രണ്ട് വര്‍ഷമായി ഈ സ്കൂളില്‍ ജോലി ചെയ്യുന്നുണ്ട്‌. പീഡന പരാതി ഉയര്‍ന്നതോടെ വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായോ എന്നറിയാന്‍ പോലീസ് അന്വേഷണം തുടങ്ങി. അധ്യാപികയുടെ സേവനം സ്കൂള്‍ അധികൃതര്‍ അവസാനിപ്പിച്ചിട്ടുണ്ട്.

അധ്യാപികയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നാല് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. രണ്ട് പോക്സോ കേസുകള്‍ എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top