സൈന്യവും പോലീസുമായി സോഷ്യൽ മീഡിയ യുദ്ധം; ഭരത്പൂർ ലൈംഗിക പീഡനത്തിൽ സംഭവിച്ചതെന്ത്

ഒഡീഷയിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ ആരോപണ പ്രത്യാരോപണങ്ങളുമായി എത്തിയിരിക്കുകയാണ് പോലീസും സൈന്യവും. സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ തമ്മിലാണ് സോഷ്യല്‍ മീഡിയയിൽ തർക്കം മുറുകുന്നത്.

സൈന്യം പറയുന്നത്

പോലീസ് യൂണിഫോമിലുള്ള കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നാണ് എല്ലാവർക്കും എതിരെ ഉടനടി മുൻ കരസേനാ മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ വികെ സിംഗ് ആവശ്യപ്പെട്ടു. ഒഡീഷയിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുതവധുവിന് സംഭവിച്ചത് ലജ്ജാകരവും ഭയാനകവുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സിംഗിൻ്റെ അഭിപ്രായത്തെ പിന്തുണച്ചും സ്വതന്ത്ര പോസ്റ്റുകളുമായും നിരവധി മുന്‍ സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേജർ ഗൗരവ് ആര്യ കുറിപ്പു പങ്കുവച്ചു. ഒഡീഷ പോലീസ് ഒരു സൈനിക ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി. അത് തന്നെ കുറ്റകരമാണ്. അവർ ഒരു സ്ത്രീയോടും മോശമായി പെരുമാറുകയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തതു. ഇത് മാപ്പു നൽകാൻ കഴിയാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷ പോലീസിനെ ക്രിമിനലുകളുടെ സംരക്ഷകർ എന്നാണ് മേജർ ജനറൽ ഹർഷ കാക്കർ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ ഉപദ്രവിക്കുന്ന പീഡകരും കൈക്കൂലിക്കാരും വക്രബുദ്ധിക്കാരായിട്ടാണ് അദ്ദേഹം ഉപമിച്ചത്. സൈന്യം പ്രതിഷേധിച്ചാൽ രാഷ്ട്രം സ്തംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർ നേരെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് പറയുന്നത്

മദ്യപിച്ച് വാഹനമോടിച്ചതിനും എൻജിനീയറിങ് വിദ്യാർത്ഥികളുമായി വഴക്കുണ്ടാക്കിയതിനും പോലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനും സൈന്യക ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് സിബിഐ മുൻ ഡയറക്ടർ എം നാഗേശ്വര റാവു ചോദിച്ചു. റിട്ട. പോലീസ് ഓഫീസേഴ്സ് വെൽഫെയർ അസോസിയേഷനും സമാന ചോദ്യം ആവർത്തിച്ചു.

ഒരു സൈനിക ഉദ്യോഗസ്ഥൻ്റെയും പ്രതിശ്രുത വധുവിൻ്റെയും മദ്യപിച്ചുള്ള വഴക്കിനും അസഭ്യമായ പെരുമാറ്റത്തിനും ഒഡീഷ പോലീസിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വൈദ്യപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും ദമ്പതികൾ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതായും റാവു വികെ സിംഗിൻ്റെ പോസ്റ്റിന് കമൻ്റു ചെയ്തു.


ഭുവനേശ്വറിൽ ഒരു സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും 10 പെഗ് മദ്യം കഴിച്ച് അർദ്ധരാത്രി രണ്ട് മണിക്ക് കാർ ഓടിക്കുന്നു. പുലർച്ചെ രണ്ടരക്ക് എഞ്ചിനീയറിംങ് വിദ്യാർത്ഥികളുമായി വഴക്കുണ്ടാക്കുന്നു. തുടർന്ന് ഭരത്പൂർ പോലീസ് സ്റ്റേഷനിൽ എത്തുന്നു. സ്‌റ്റേഷനുള്ളിൽ ബഹളം വെച്ചതിനാൽ ഉദ്യോഗസ്ഥർക്ക് പിസിആറിൻ്റെ സഹായം തേടേണ്ടി വന്നെന്നും മുൻ സിബിഐ മേധാവി കുറ്റപ്പെടുത്തി.


പോലീസ് സേന സൈന്യത്തെ ബഹുമാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽഅനുചിതമായി പെരുമാറിയതിനും അതുവഴി ഇന്ത്യൻ സൈന്യത്തിനെ അപമാനിച്ചതിനും സൈനികഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൈന്യം അവരുടെ ഓഫീസർമാരിൽ ഇത്തരമൊരു അച്ചടക്കമാണോ പകർന്നു നൽകുന്നതെന്നും റാവു ചോദിച്ചു.


ഒഡീഷ റിട്ടയേർഡ് പോലീസ് ഓഫീസേഴ്‌സ് വെൽഫെയർ അസോസിയേഷനു സോഷ്യൽ മീഡിയിൽ പങ്കുവച്ച തുറന്ന കത്തിലൂടെ സൈന്യത്തിനെ രൂക്ഷമായി വിമർശിച്ചു. ആർമി ഓഫീസർമാർക്ക് സർക്കാർ ഓഫീസുകളിലും പൊതു ഇടങ്ങളിലും എങ്ങനെ പെരുമാറാം വിഷയത്തിൽ ഒരു കോഴ്‌സ് ആരംഭിക്കണമെന്നും അസോസിയേഷൻ പരിഹസിച്ചു.


അതേസമയം സൈനികൻ്റെയും യുവതിയുടെയും വെളിപ്പെടുത്തലിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അനേഷണം ആരംഭിച്ചു. ഭരത്പൂർ പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹോട്ടലിലേക്ക് മടങ്ങും വഴി ഒരു സംഘം എഞ്ചിനിയറിങ് വിദ്യാർത്ഥികളിൽ നിന്നും ആക്രമണം നേരിട്ടു. ഇതിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സൈനികനെ മർദ്ദിക്കുകയും പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു ഇരുവരും മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്.

കൊൽക്കത്തയിലെ 22 സിഖ് റെജിമെൻ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഭാവി വധുവുമായ് അതിക്രമത്തിന് ഇരയായത്. ഇവർ ഹോട്ടലിലേക്ക് മടങ്ങും വഴി ഒരു കൂട്ടം ആളുകൾ അവർക്ക് നേരെ നടത്തിയ സദാചാര ഗുണ്ടായിസത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

പരാതി സൈനികനെ മർദ്ദിച്ച ശേഷം ലോക്കപ്പില്‍ അടച്ചു. ഇതിനുശേഷമാണ് തന്നെ പോലീസുകാർ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ തൻ്റെ കൈകൾ ജാക്കറ്റ് ഉപയോഗിച്ച് കെട്ടിയ ശേഷം മറ്റൊരു മുറിയിലിട്ടായിരുന്നു പീഡനമെന്നായിരുന്നു ഇരയുടെ വെളിപ്പെടുത്തൽ.


യുവതിയും സൈനിക ഉദ്യോഗസ്ഥനും മദ്യപിച്ചെത്തി സ്റ്റേഷനിൽ അക്രമം നടത്തുകയായിരുന്നു എന്നാണ് ആരോപണം തള്ളി പോലീസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ശേഷം സ്റ്റേഷനിലെ സാധനങ്ങൾ അടിച്ചു തകർക്കാൻ ശ്രമിച്ചെന്നാണ് പോലീസിൻ്റെ പത്യാരോപണം. ഈ കേസിൽ ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് ഇരുവരും പീഡനവിവരം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top