ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായ 12 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ഐപിസി 124, 353 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഗവർണർ സദാനന്ദപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ നിന്നിറങ്ങി മണിക്കൂറുകളോളം വഴിയരികിലെ കടയുടെ മുന്നിൽ ഇരുന്നു. പോലീസ് പ്രതിഷേധക്കാരെ സംരക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്ത ശേഷം എഫ്ഐആർ കാണിച്ചതിനെ തുടർന്നാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനുപിന്നാലെ കേന്ദ്രം ഗവർണർക്ക് Z+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തി. സിആർപിഎഫിനാണ് സുരക്ഷാ ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top