സ്വരാജിനും റഹിമിനും തടവ്; ശിക്ഷ വിധിച്ചത് സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരായ നിയമസഭാ മാർച്ചിലെ അക്രമസംഭവങ്ങളിലെ കേസിൽ സിപിഎം നേതാക്കൾക്ക് ഒരു വർ‌ഷം തടവും 5000 രൂപ പിഴശിക്ഷയും. എം സ്വരാജിനും എ.എ റഹിം എം.പിയ്‌ക്കുമാണ് കോടതി തടവും പിഴയും വിധിച്ചത്. തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി(നാല്)യാണ് ശിക്ഷ വിധിച്ചത്. ജഡ്‌ജി ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

നിയമസഭാ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസ് ബാരിക്കേഡ് തകർത്തെന്നും വാഹനങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. 2010ൽ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്ത് പ്രതികളാണ് ആകെയുള്ളത്. ഐപിസി 143 അനുസരിച്ച് 1000 രൂപ പിഴയും ഐപിസി 147 അനുസരിച്ച് 1000 രൂപയും ഐപിസി 283 അനുസരിച്ച് 200 രൂപയും കെപി ആക്‌ടനുസരിച്ച് 500 രൂപയും ഒരാൾ പിഴയടക്കണം.

2014 ജൂലൈ 30ന് വൈകിട്ടാണ് സംഭവം. വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വേഗത്തിൽ കേസ് തീർപ്പാക്കണമെന്ന് നേരത്തെ ഇരുവരും ഹൈക്കോടതിയിൽനിന്ന് വിധി സമ്പാദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top