സഹപാഠിയുടെ ചെവിയടിച്ചു പൊട്ടിച്ച കുട്ടി സഖാവിനെ ഒടുവില്‍ പുറത്താക്കി കോളജ്; നടപടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ; അറസ്റ്റ് ചെയ്യാതെ പോലീസ്

പത്തനംതിട്ട : വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച ഡിവൈഎഫ് നേതാവ് ജയ്സണ്‍ ജോസഫ് സാജനെ പുറത്താക്കി കടമനിട്ട മൗണ്ട് സിയോണ്‍ ലോ കോളജ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെ കോളജിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജിന്റെ അഡ്മിനിസിട്രേറ്റീവ് ബ്ലോക്ക് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പോലീസ് ഇടപെട്ടിട്ടും സംഘര്‍ഷത്തിന് അയവ് വരാത്തതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയ്‌ക്കൊടുവിലാണ് ജയ്സണെ പുറത്താക്കി മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. അതേ കോളജില്‍ തന്നെ പഠിക്കുന്ന പരാതിക്കാരിയായ യുവതിയുടെ സുരക്ഷ കൂടി പരിഗണിച്ചാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നിള എസ്.പണിക്കരെ ക്യാംപസിനുള്ളില്‍ വച്ച് ജയ്സണ്‍ തല്ലിയത്. ജയ്സനൊപ്പം ജെറോം, അതുല്‍, ആദിത്യ ശങ്കര്‍, അബ്ദുല്‍ മാലിക് എന്നിവരും ആക്രമിച്ചെന്നും മുടിക്ക് പിടിച്ച് അടിക്കുകയും,ഉടുപ്പ് വലിച്ചു കീറുകയും, സ്വാകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരുമല ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ കേള്‍വിശക്തി 65 ശതമാനവും നഷ്ടമായിട്ടുണ്ട്. ഇതിനുളള വിദഗ്ദ്ധ ചികിത്സയിലാണ് യുവതി ഇപ്പോഴുള്ളത്.

സുപ്രീം കോടതി വരെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളിലടക്കം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നിട്ടും കണ്ടെത്താനാവുന്നില്ലെന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്. ആദ്യം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന് ആരോപണം ശക്തമാണ്. മര്‍ദ്ദനമുണ്ടായ അന്ന് തന്നെ വിദ്യാര്‍ഥിനി ആറന്‍മുള പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഡിസംബര്‍ 23ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഒപ്പം പരാതി നല്‍കിയ യുവതിക്കെതിരെ എസ്.സി, എസ്.ടി വകുപ്പ് പ്രകാരവും സ്റ്റേഷന്‍ ഉപരോധിച്ചതുമടക്കം മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ നിള മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top