പിഎം ആര്‍ഷോയുടെ രക്ഷിതാക്കള്‍ക്ക് മഹാരാജാസ് കോളേജിന്റെ നോട്ടീസ്; കാരണം ബോധിപ്പിച്ചില്ലെങ്കില്‍ പുറത്താക്കും

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ കോളേജില്‍ എത്തുന്നില്ലെന്ന് രക്ഷിതാക്കള്‍ക്ക് കത്തയച്ച് മഹാരാജാസ് അധികൃതര്‍.ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ആര്‍ഷോ ദീര്‍ഘനാളായി കോളജില്‍ ഹാജരാകാത്തതിനാലാണ് നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോളേജില്‍ നിന്നും എക്സിറ്റ് എടുക്കും എന്നാണ് ആര്‍ഷോയുടെ വിശദീകരണം. ആറാം സെമസ്റ്ററില്‍ നിന്നും എക്സിറ്റ് എടുക്കും. ഇക്കാര്യം നേരത്തെ തന്നെ കോളേജ് അധികൃതരെ അറിയിച്ചതാണെന്നും ആര്‍ഷോ പ്രതികരിച്ചു.

എക്സിറ്റ് എടുക്കുന്നതിലും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. സാധാരണ എക്‌സിറ്റ് ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്‌സും വേണമെന്നാണ് സര്‍വ്വകലാശാല ചട്ടം. എന്നാല്‍ ആര്‍ഷോ എല്ലാ പരീക്ഷകളും വിജയിച്ചിട്ടില്ല. അതിനാല്‍
കോളേജധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top