‘സംഘി ഗവര്‍ണര്‍’ ഗോ ബാക്ക്; കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനം മറികടന്ന് മോഹന്‍ കുന്നുമ്മലിന് വീണ്ടും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ചുമതല നല്‍കിയതിന് എതിരെയാണ് എസ്എഫ്ഐ പ്രതിഷേധം.
ഗവര്‍ണര്‍ ഗോ ബാക്ക് എന്ന് എഴുതിയ ബാനറുകള്‍ എസ്എഫ്ഐ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഗവര്‍ണര്‍ക്ക് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ തന്നെയാണ് പ്രതിഷേധവും ഉയര്‍ത്തുന്നത്. ഇതിന് മുന്‍പും എസ്എഫ്ഐ കനത്ത പ്രതിഷേധം ഗവര്‍ണര്‍ക്ക് എതിരെ ഉയര്‍ത്തിയിരുന്നു.
അന്ന് എസ്എഫ്ഐ ബാനറുകള്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ ഊരിമാറ്റിയിരുന്നു. മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ ബാനര്‍ രാത്രി പോലീസ് അഴിച്ചുമാറ്റിയിരുന്നു. എന്നാല്‍ അതിന് മറുപടിയായി ഇന്ന് പോലീസിനു മുന്നില്‍ വച്ച് തന്നെ എസ്എഫ്ഐ വീണ്ടും ബാനര്‍ കെട്ടിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് എസ്എഫ്ഐ നീക്കം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here