ഗവര്‍ണര്‍ക്ക്‌ നേരെ എസ്എഫ്ഐ പ്രതിഷേധം; കേരളത്തില്‍ ഗുണ്ടാരാജെന്ന് ആരിഫ് മുഹമ്മദ്‌ ഖാന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ആരിഫ് മുഹമ്മദ്‌ ഖാന്‍. പൊലീസ് സുരക്ഷാവീഴ്ച ആരോപിച്ച് നടുറോഡില്‍ ഇറങ്ങി നിന്ന് ഗവര്‍ണര്‍ ക്ഷുഭിതനായി പ്രതികരിച്ചു. അതിഗുരുതരമായ ആരോപണങ്ങളാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനം ഇതുവരെ കാണാത്ത അസാധാരണ രംഗങ്ങളാണ് അരങ്ങേറിയത്.

ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. എസ്എഫ്ഐക്കാരെ മാത്രമല്ല മുഖ്യമന്ത്രിയേയും തെരുവില്‍ നേരിടാന്‍ തയ്യാറാണെന്ന വെല്ലുവിളിയാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ഗൂഡാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. എസ്എഫ്ഐക്കാരെ മുഖ്യമന്ത്രിയാണ് അയച്ചത്. എന്റെ കാറിനടുത്ത് വന്ന് ​ഡോറുകളിൽ ആഞ്ഞടിച്ചു.

ബ്ലഡി ക്രിമിനൽസ്, കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? ഇതാണോ തനിക്കുള്ള സുരക്ഷ. മുഖ്യമന്ത്രിയാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കില്‍ പ്രതിഷേധക്കാര്‍ ഈ രീതിയില്‍ ഒരു പ്രതിഷേധം നടത്തുമോ? തിരുവനന്തപുരത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. ഇത് അനുവദിക്കില്ല. ഗവര്‍ണര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top