ഗവര്‍ണര്‍ എത്തുംമുന്‍പേ കരിങ്കൊടിയുമായി എസ്എഫ്ഐ; കാലിക്കറ്റില്‍ സംഘര്‍ഷം

കോഴിക്കോട്: ഗവര്‍ണര്‍ വരുന്നതിന് മുന്‍പേ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ തങ്ങുന്ന സര്‍വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയാണ് പ്രതിഷേധം. ഗവര്‍ണറെ ക്യാമ്പസിനുള്ളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ആരെയും ഭയമില്ലെന്നും വെല്ലുവിളി സ്വീകരിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നിട്ടും ഗവര്‍ണര്‍ വരുന്ന വഴിയിലും സര്‍വകലാശാലയുടെ മുന്നിലും പ്രതിഷേധക്കാര്‍ ബാനറുകളും കരിങ്കൊടിയുമായി നില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വഴിയിലുടനീളം മഫ്തിയിലും പോലീസ് സജ്ജമാണ്. രാത്രി എഴ് മണിയോടെ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിസംബര്‍ 18ന് വൈകുന്നേരം കാലികറ്റ് സര്‍വകലാശാലയില്‍ ശ്രീനാരായണ ഗുരു അനുസ്മരണ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും. പ്രതിഷേധക്കാര്‍ കാറിനടുത്ത് വന്നാല്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top