ഗവർണർക്കെതിരെ എസ്എഫ്ഐ വീണ്ടും; കൊല്ലം ജില്ലയിലെ ക്യാംപസുകളിൽ നാളെ വിചാരണാ സദസ്

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ക്യാമ്പസുകളിൽ വിചാരണാ സദസ് നടത്താന്‍ എസ്എഫ്ഐയുടെ തീരുമാനം. നിലമേലിൽ ശനിയാഴ്ച നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ അക്രമസമരമായി ചിത്രീകരിക്കാനാണ് ഗവർണർ ശ്രമിച്ചത്. വ്യാജ ആരോപണമുന്നയിച്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പൊതുവഴിയിൽ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഒന്നരമണിക്കൂർ റോഡരികിൽ കസേരയിട്ടിരുന്ന ഗവർണറുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു ഇത്. എസ്എഫ്ഐ പ്രവർത്തകർ കാറിൽ ഇടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഐപിസി 124 പോലെ ഗുരുതര വകുപ്പുകളാണ് കേസിലുള്ളത്.

മുൻപ് തിരുവനന്തപുരം നഗരത്തിൽ ഗവർണറെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ നിസാരവകുപ്പ് ചുമത്തിയ പോലീസിനെ തിരുത്തി 124 പ്രകാരം കേസെടുപ്പിച്ചിരുന്നു ഗവർണർ ആരിഫ് ഖാൻ. സർവകലാശാലകളെ സംഘപരിവാരത്തിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ജനാധിപത്യപരമായ സമരം തുടരുമെന്ന് എസ്എഫ്ഐ പ്രസ്താവിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top