കെഎസ്ഐഡിസിക്കെതിരെ ഹൈക്കോടതി; അന്വേഷണത്തെ സ്വാഗതം ചെയ്യണം; പൊതുപണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്നും കോടതി

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ കെഎസ്ഐഡിസിക്കെതിരെ നിശിത വിമര്‍ശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാതെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്ഐഡിസിയെന്നും കോടതി ചോദിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ച് ചോദ്യമുന്നയിച്ചത്.

സിഎംആര്‍എലില്‍ കെഎസ്ഐഡിസിയുടെ നോമിനിയുണ്ട്. ഈ നോമിനി അറിയാതെയാണോ കാര്യങ്ങള്‍ നടന്നത്. നിങ്ങളുടെ പ്രതിനിധിയ്ക്ക് എന്താണ് നടന്നതെന്ന് അറിയില്ല എന്ന് പറയുന്നത് ലോജിക്കലല്ല. അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുകയാണ് വേണ്ടത്. സത്യാവസ്ഥ പുറത്തുവരികയാണ് ആവശ്യം. എന്നാല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിക്ക് എതിരെയുള്ള അന്വേഷണം ഇമേജിനെ ബാധിക്കുന്നു. അതിനാല്‍ ഈ അന്വേഷണം ഒഴിവാക്കണം എന്ന ആവശ്യമാണ് സ്ഥാപനം കോടതിയില്‍ പറഞ്ഞത്.

അതേസമയം കേസില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം നിര്‍ത്തിവെക്കണമെന്ന എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ കാര്യവും കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ട്. കെഎസ്ഐഡിസിയുടെ വാദം കേട്ട ശേഷമാകും ഈ കാര്യത്തില്‍ കോടതിയുടെ തീരുമാനം വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top