കോളജ് പ്രിന്‍സിപ്പാളിന് എസ്എഫ്ഐക്കാരുടെ മര്‍ദനം; സംഘര്‍ഷം ഡിഗ്രി ഹെല്‍പ് ഡെസ്കിന്റെ പേരില്‍

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട ഹെല്‍പ് ഡെസ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലാണ് ഡോ. സുനില്‍ കുമാറിനെ മര്‍ദിച്ചത്. പുറത്തു നിന്നെത്തിയ എസ്എഫ്ഐക്കാരാണ് അക്രമം കാണിച്ചത്.

മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷം ഹെല്‍പ് ഡെസ്കിന്റെ കാര്യം ആലോചിക്കാമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരുക്കേറ്റതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടയില്‍ ഒരു അധ്യാപകനും മര്‍ദനമേറ്റിട്ടുണ്ട്. എന്നാല്‍ അധ്യാപകര്‍ മര്‍ദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐയും രംഗത്ത് വന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top