മോര്‍ഫ് വീഡിയോ ആരോപണത്തില്‍ മാപ്പ് പറയണം; ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ഷാഫി; വടകരയില്‍ പോര് മുറുകുന്നു

വടകര : മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാമര്‍ശത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ്. വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് 24 മണിക്കൂറിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ സഹതാപം നേടാനാണ് ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചത്. ഇതുമൂലം കടുത്ത സൈബര്‍ ആക്രമണം നേരിട്ടു. കുടംബക്കാരെ വരെ ആക്ഷേപിക്കുന്ന സ്ഥിതിയുണ്ടായതായും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. ഒരു ജനപ്രതിനിധിയായ താന്‍ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാമര്‍ശം മാനസിക ബുദ്ധിമുട്ടും വേദനയുമുണ്ടാക്കി. ഇതിന് മാപ്പ് പറയണം.
ഏപ്രില്‍ 16 ലെ വാര്‍ത്താ സമ്മേളനത്തിലുന്നയിച്ച കാര്യം ഏപ്രില്‍ 20 ന് മാറ്റി പറഞ്ഞു. എന്നാല്‍ അതുവരെയുളള സമയത്ത് സിപിഎം അണികളില്‍ നിന്നുണ്ടായത് ക്രൂരമായ സൈബര്‍ ആക്രമണമായിരുന്നു. കോവിഡ് കാലത്തെ അഴിമതി, പാനൂരിലെ ബോംബ് സ്‌ഫോടനം എന്നിവ മറയ്ക്കാനാണ് ഈ വ്യാജ ആരോപണമെന്നും നോട്ടീസില്‍ വിമര്‍ശിക്കുന്നുണ്ട്.
അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് ഷാഫിക്കു വേണ്ടി വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here