“2016 ൽ പിണറായി അധികാരത്തില്‍ വന്നത് അതിജീവിതയുടെ സ്പോണ്‍സര്‍ഷിപ്പിലാണോ?” അടിയന്തര പ്രമേയത്തില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി മറുപടി തുടങ്ങണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സിബിഐ റിപ്പോർട്ട്‌ കോടതി അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും ചേർന്ന് മാപ്പ് പറയണം. ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞു. കല്ലെറിഞ്ഞിട്ട് പോലും എന്റെ പേരിൽ ഹർത്താൽ വേണ്ടെന്ന് പറഞ്ഞ ഒരാളെ തേജോവധം ചെയ്തു.

കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്ന് വ്യക്തമായിരുന്നു. കത്ത് പിന്നീട് വാങ്ങിയത് നന്ദകുമാർ ആണ്. 50 ലക്ഷം പരാതികരിക്ക് കൊടുത്താണ് കത്ത് വാങ്ങിയത്. ഈ ഭരണത്തിൽ അവതാരങ്ങൾ ഉണ്ടാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മൂന്നാം ദിവസം ഒരു അവതാരത്തെ കണ്ട് എങ്ങനെയാണ് പരാതി വാങ്ങിയത്.

സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണെന്ന് നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. അതിജീവിതയുടെ സ്പോൺസർഷിപ്പിലാണോ മുഖ്യമന്ത്രി 2016ൽ ഇവിടെ ഇരുന്നത്. ക്രിമിനൽ ഗൂഢാലോചനയാണ് ഇവിടെ നടന്നത്.
ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് തെരുവിൽ വലിച്ചിഴച്ചപ്പോൾ ഇല്ലാത്ത സഹതാപമാണ് പരാതിക്കാരിയോടുള്ളത്. സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ അടിയന്തര പ്രമേയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ഉന്നയിച്ചത്.

Logo
X
Top