ജയ് ശ്രീറാം വിളിച്ച് ഷാരൂഖ് ഖാന്‍; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയില്‍ നിന്നുള്ള വീഡിയോ വൈറല്‍

മാര്‍ക്ക് സുക്കര്‍ബര്‍ഗും ബില്‍ഗേറ്റ്‌സും മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ പങ്കെടുത്ത അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബോളിവുഡിന്റെ ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ആഘോഷവേദിയില്‍ ‘നാട്ടു നാട്ടു’ പാട്ടിന് ചുവടുവച്ചതുള്‍പ്പെടെയുള്ള വീഡിയോകള്‍ ഉണ്ട് ഇക്കൂട്ടത്തില്‍.
ഗുജറാത്തിലെ ജാംനഗറില്‍ ശനിയാഴ്ച രാത്രി നടന്ന ആഘോഷ പരിപാടിയില്‍ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. സദസിനോട് സംസാരിച്ചുകൊണ്ട് വേദിയിലേക്ക് കയറിവരുന്നതിനിടെ ‘ജയ് ശ്രീറാം’ വിളിച്ചാണ് അദ്ദേഹം മുന്നിലിരിക്കുന്നവരെ അഭിവാദ്യം ചെയ്തത്. ‘ജയ് ശ്രീറാം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞായിരുന്നു ഷാരൂഖ് വേദിയിലേക്ക് പ്രവേശിച്ചത്.
‘ജയ് ശ്രീറാം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ നൃത്തപരിപാടികള്‍ കണ്ടു. സഹോദരന്മാരും സഹോദരിമാരും നൃത്തം ചെയ്തു. അമ്മാവന്മാരും അമ്മായിമാരും നൃത്തം ചെയ്തു. നായകനും നായികയും നൃത്തം ചെയ്തു. ഒത്തുചേരലിന്റെ ഈ നിമിഷം പ്രാര്‍ത്ഥനയില്ലാതെ തുടരാനാകില്ല,’ എന്നാണ് ബോളിവുഡിന്റെ ബാദ്ഷാ പറഞ്ഞത്.
Jai Shri Ram to all of you from Shah Rukh Khan 🧡🚩🙏#SRK𓃵 pic.twitter.com/9IHpI2CFdT
— Ashwini Shrivastava (@AshwiniSahaya) March 3, 2024
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂര്‍ എന്നിവരും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here