ഷാരൂഖ് ഖാന്‍ എപ്പോഴും എസ്ആര്‍കെ തന്നെ; കണ്ണാടിയില്‍ നോക്കി പല്ലുതേക്കുമ്പോള്‍ മാത്രമാണ് അവനവനാകുന്നത്’; പ്രമുഖ അവതാരകൻ്റെ നിരീക്ഷണം വിമർശനമോ പ്രോത്സാഹനമോ
പതിറ്റാണ്ടുകളായി ടെലിവിഷന്‍ ഷോ അവതാരകര്‍ക്കിടയിലെ താരമാണ് നിഖില്‍ ചിനപ്പ. അടുത്തിടെ ‘അണ്‍ട്രിഗേര്‍ഡ് വിത്ത് അമിന്‍ജാസ്’ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ നിഖില്‍, സെലിബ്രിറ്റികളുമായി ഇടപഴകിയുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ഷാരൂഖ് ഖാനെ കുറിച്ച് നിഖില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.
“ഞാന്‍ അദ്ദേഹവുമായി പലതവണ ഇടപഴകിയിട്ടുണ്ട്. പരിചയമില്ലാത്ത ആളുകള്‍ക്കുവേണ്ടി പോലും അദ്ദേഹം ചെലവഴിക്കുന്ന സമയം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു മുറിയില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും അവിടെയുള്ള എല്ലാവരെയും അദ്ദേഹം ആദരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. അത് അധികം ആളുകള്‍ക്കില്ലാത്ത ഒരു സവിശേഷതയാണ്.” ഇതാണ് ഷാരൂഖിനെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും ആഗോളതലത്തില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതെന്നും നിഖില്‍ പറഞ്ഞു.
ഒരുപാട് അടരുകളുള്ള ഒരു മനുഷ്യനാണ് ഷാരൂഖ് എന്നാണ് നിഖില്‍ അഭിപ്രായപ്പെട്ടത്. ഷാരൂഖ് ഓരോ കാര്യങ്ങളും ഹൃദയത്തില്‍ നിന്നാണ് ചെയ്യുന്നതെന്നും ചെയ്യുന്ന കാര്യങ്ങളില്‍ വളരെ ആത്മാര്‍ഥത പുലർത്തുന്ന ആളാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഷാരൂഖ് ഖാൻ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നില്ലെന്ന് നിഖില്‍ സംശയം പ്രകടിപ്പിച്ചു. കണ്ണാടിയില്‍ നോക്കുമ്പോഴും പല്ലു തേക്കുമ്പോഴും മാത്രമാണ് അദ്ദേഹം അവനവനാകുന്നത് എന്നാണ് ഷാരൂഖ് ഖാനെക്കുറിച്ച് നിഖില്‍ ചിനപ്പയുടെ നിരീക്ഷണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here