മോഹന്‍ലാലിന്റെ ഡാന്‍സിന് ഷാരൂഖ് ഖാന്റെ കയ്യടി; ‘താങ്കള്‍ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് പറ്റിയിരുന്നെങ്കില്‍’; ലവ് യൂ ലാല്‍ സാര്‍ എന്നും താരം

ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പൊളിച്ചടുക്കിയ ഡാന്‍സ് നമ്പരായിരുന്നു ‘സിന്ദാ ബന്ദാ’. കഴിഞ്ഞദിവസം നടന്ന വനിത അവാര്‍ഡ്‌സില്‍ ഇതേ പാട്ടിന് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലും ചുവടുവച്ചിരുന്നു. പ്രായം തട്ടാത്ത മോഹന്‍ലാലിന്റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ ഷാരൂഖ് തന്നെ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു. തന്റെ സിനിമയിലെ പാട്ടിന് ഇത്രയും ഭംഗിയായി നൃത്തം ചെയ്ത മോഹന്‍ലാലിനോട് ഷാരൂഖ് നന്ദിയും പറഞ്ഞു.

‘ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹന്‍ലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി എനിക്ക് ചെയ്യാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ലവ് യൂ ലാല്‍ സാര്‍. താങ്കള്‍ക്കൊപ്പം വീട്ടില്‍ ഒന്നിച്ചൊരു അത്താഴത്തിനായി കാത്തിരിക്കുന്നു,’ വീഡിയോ പങ്കുവച്ചുകൊണ്ട് ഷാരൂഖ് കുറിച്ചു.

ഷാരൂഖ് നായകനായെത്തിയ ജവാന്‍ സംവിധാനം ചെയ്തത് ആറ്റ്‌ലിയായിരുന്നു. ചിത്രത്തില്‍ ഷാരൂഖും തെന്നിന്ത്യന്‍ താരം പ്രിയാമണിയും ചേര്‍ന്ന് അഭിനയിച്ച ഡാന്‍സ് നമ്പരാണ് ‘സിന്ദാ ബന്ദാ’. ബോക്‌സ് ഓഫീസില്‍ 1160 കോടി നേട്ടം കൊയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, നയന്‍താര, സന്യ മല്‍ഹോത്ര, വിജയ് സേതുപതി എന്നിവരും വേഷമിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top