യുഎസിലെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരുക്ക്; ശസ്ത്രക്രിയ കഴിഞ്ഞു

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. ലോസ് ആഞ്ജലീസിലെ സിനിമാസെറ്റിലാണ് സംഭവം. മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരുക്ക് മാറാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേ ശിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.

എന്നാൽ അപകടത്തെക്കുറിച്ച് നടനോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

‘പത്താൻ’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന് എല്ലാവരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുകയും ബോക്‌സ് ഓഫീസിൽ 1000 കോടിയിലധികം നേടുകയും ചെയ്തു.

‘ജവാന്‍’ ആണ് ഷാരൂഖ് ഖാന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുന്ന ചിത്രം അറ്റ്‌ലീയാണ് സംവിധാനം ചെയ്യുന്നത്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top