ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ കാണാന്‍ പറ്റില്ലെന്ന് ജൂഹി ചൗള; ‘കൊല്‍ക്കത്ത ടീം നന്നായി കളിച്ചില്ലെങ്കില്‍ ആ ദേഷ്യം എന്നോട് തീര്‍ക്കും’
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) മറ്റൊരു പതിപ്പ് നിലവില്‍ നടക്കുകയാണ്. വളരെ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഓരോ സംഭവവികാസങ്ങളും മത്സരങ്ങളും കാണുന്നതും അറിയുന്നതും. മത്സരങ്ങള്‍ ആവേശകരമാകുമ്പോള്‍ ആരാധകരുടെ കാര്യം ഇതാണെങ്കില്‍ ടീം ഉടമകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ബോളിവുഡ് താരമായ ഷാരൂഖ് ഖാനും ജൂഹി ചൗളയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹ ഉടമകളാണ്. എന്നാല്‍ ഷാരൂഖിനൊപ്പം താന്‍ കളി കാണില്ലെന്നാണ് ജൂഹി ചൗള പറയുന്നത്.
“ഐപിഎല്‍ എപ്പോഴും എക്‌സൈറ്റിങ് ആണ്. നമ്മുടെ ടീം ആണ് കളിക്കുന്നതെങ്കില്‍ ടെന്‍ഷനും കൂടും. പക്ഷെ അപ്പോള്‍ കളി കാണാന്‍ ഭയങ്കര ആവേശമായിരിക്കും. പക്ഷെ ഷാരൂഖിനൊപ്പം കളി കാണുന്നത് ഒട്ടും നല്ല കാര്യമല്ല. ടീം നല്ല പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ആ ദേഷ്യം മുഴുവന്‍ എന്നോട് തീര്‍ക്കും. ഞാന്‍ അദ്ദേഹത്തോട് പറയും ‘ഇതൊക്കെ ടീമിനോട് പറയൂ, എന്നോടല്ല’ എന്ന്. ഇത് തന്നെയാണ് പല ടീം ഉടമകളുടെയും അവസ്ഥ എന്നെനിക്ക് തോന്നുന്നു,” ജൂഹി ചൗള പറയുന്നു.
ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍-സ്‌ക്രീന്‍ ജോഡികളായ ജൂഹി ചൗളയും ഷാരൂഖ് ഖാനും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഐപിഎല്ലിന്റെ ആദ്യ എഡിഷന്‍ 2008ല്‍ ആരംഭിച്ചതു മുതല്‍ ഇരുവരുടെയും ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന്റെ ഭാഗാണ്. 2012, 2014 വര്‍ഷങ്ങളില്‍ ടീം ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here