ഇനി മൊട്ടയടിച്ച് അഭിനയിക്കില്ലെന്ന് ഷാരൂഖാൻ

ദുബായ്: ഇനി മൊട്ടയടിച്ച് അഭിനയിക്കില്ലെന്ന് ഷാരൂഖാൻ.
ജവാൻ ചിത്രത്തിന്റെ ട്രെയിലർ വ്യാഴാഴ്ച പുറത്തുവന്നതോടെ തല മൊട്ടയടിച്ച് തോക്കേന്തി നിൽക്കുന്ന ഷാരൂഖാന്റെ പുതിയ ലുക്കിനെക്കുറിച്ചാണ് ആരാധകർക്കിടയിലെ ചർച്ച.

ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി താരം തല മൊട്ടയടിക്കുന്നത്. എന്നാൽ ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ പ്രദർശന ചടങ്ങിൽ ഇനി ഒരിക്കലും ഇങ്ങനെ ഒരു ലുക്കിൽ പ്രത്യക്ഷപ്പെടില്ലെന്ന് ഷാരൂഖ് പറഞ്ഞു.

ജവാനിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത വിജയ് സേതുപതിയുടെ ലുക്കും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വിജയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും താരപദവിയേക്കാൾ ഇത്തരം പാഠങ്ങളാണ് സിനിമാ ജീവിതത്തിലെ യാത്രയ്ക്ക് പ്രചോദനം നൽകുന്നതെന്നും ഷാരൂഖ് പറഞ്ഞു.

ജവാനിൽ ഏഴ് വ്യത്യസ്ത ഭാവങ്ങളിലാണ് സംവിധായകൻ ആറ്റ്ലി ഷാരൂഖാനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അനിരുദ്ധ് സംഗീതം നൽകിയ മൂന്നു പാട്ടുകൾ ഇതിനോടകം ആരാധകരുടെ മനം കീഴടക്കിയിട്ടുണ്ട്.

സെപ്തംബർ ഏഴിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഒറ്റ ദിവസം കൊണ്ട് ഏഴ് കോടിയാണ് നേടിയത്. 2 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചു. ഷാരൂഖാന്റെ തന്നെ പഠാൻ സിനിമയുടെ റെക്കോർഡാണ് ഇതോടെ തകർന്നത്.

രണ്ട് മണിക്കൂറും 45 മിനിറ്റും ഉള്ള ചിത്രം
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ കീഴിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളി താരങ്ങളായ നയൻതാര, പ്രിയാമണി എന്നിവർക്കൊപ്പം ദീപിക പദുക്കോണും, സന്യ മൽഹോത്രയും ചിത്രത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top