ഷഹബാസിന്റെ കൊലപാതകം: 5 വിദ്യാര്‍ത്ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും; പത്താം ക്ലാസ് പരീക്ഷ എഴുതിക്കും

താമരശ്ശേരിയില്‍ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചവരില്‍ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ രക്ഷിതാക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മര്‍ദനമേറ്റ ഷഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയതും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതും.
അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പോലീസിന് നിര്‍ദേശം നല്‍കി. താമരശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഷഹബാസിനെ് നഞ്ചക്ക് ഉപയോഗിച്ചാണ് അക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ആക്രമിച്ചു എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here