കൊടും ക്രിമിനലിന് നിയമസഭയിലക്ക് സീറ്റ്; ‘ലോറൻസ് ബിഷ്ണോയിയിൽ ഷഹീദ് ഭഗത് സിംഗിനെ കാണുന്നു…’

കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയെ ഭഗത് സിംഗിനോട് ഉപമിച്ച് ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്) പാർട്ടി. ബാബ സിദ്ദീഖി വധത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അധോലോക കുറ്റവാളിക്ക് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാൻ തയ്യാറാണെന്നും പാർട്ടി വ്യക്തമാക്കി. ബിഷ്ണോയി തടവിലുള്ള ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിലേക്ക് കത്തയച്ചാണ് പാർട്ടി അധ്യക്ഷൻ സുനിൽ ശുക്ല സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ALSO READ: ‘വെടിയുണ്ടകളുടെ എണ്ണമറിയില്ല’; ബാബ സിദ്ദിഖിക്ക് എന്ത് സംഭവിച്ചു ? ഡോക്ടർമാർ പറഞ്ഞത്…

ലോറൻസ് ബിഷ്ണോയിയുടെ പ്രവർത്തനങ്ങൾ ഭഗത് സിംഗിന് സമാനമാണെന്ന് ഉത്തർ ഭാരതീയ വികാസ് സേന അവകാശപ്പെടുന്നു. ‘നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരന്‍ ആയതില്‍ ഞങ്ങൾക്ക് അഭിമാനമുണ്ട്. നിങ്ങളിൽ ഷഹീദ് ഭഗത് സിംഗിനെ ഞങ്ങൾ കാണുന്നു….’ – എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്. മുംബൈയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാല് സ്ഥാനാർത്ഥികളുടെ പേരടങ്ങിയ അന്തിമ പട്ടിക തയ്യാറായിട്ടുണ്ട്. ഗുണ്ടാ തലവന് സമ്മതമാണെങ്കിൽ 50 സ്ഥാനാർഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും സുനിൽ ശുക്ല കത്തിലൂടെ അധോലോക നായകനെ അറിയിച്ചു.

ALSO READ: കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് ബോളിവുഡില്‍ വന്‍ ബന്ധങ്ങള്‍; വധത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയിയോ

പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ധട്ടാരൻവാലി ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽ പെട്ടയാളാണ് ലോറൻസ് ബിഷ്‌ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ബിഷ്‌ണോയ് സമുദായ അംഗമാണ് ലോറൻസ്. 2022ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയില്‍ ഉടനീളം വ്യാപിച്ച് കിടക്കുന്ന വലിയ ക്രിമിനൽ ശൃംഖലയാണ് ലോറൻസ് ബിഷ്‌ണോയ് സംഘം. ബിഷ്ണോയ് സംഘത്തിനുകീഴിൽ 700 ഷൂട്ടർമാരുണ്ട്. ഇവരിൽ 300 പേരും പഞ്ചാബിൽ നിന്നുള്ളവരാണ് എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റിപ്പോർട്ട്. ഒപ്പം പ്രാദേശിക ഗുണ്ടാസംഘങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്.

ALSO READ: ബാബാ സിദ്ദിഖിയെ കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി; മുന്നറിയിപ്പുമായി ബിഷ്ണോയി സംഘം

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വമാണ് ഏറ്റവും ഒടുവിൽ സംഘം ഏറ്റെടുത്തിരിക്കുന്നത്. സൽമാൻ ഖാനുമായുള്ള അടുപ്പമാണ് വധത്തിന് പിന്നിലെന്നാണ് അവകാശ വാദം. 1998ൽ രാജസ്ഥാനിൽ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ കൊന്നുവെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ ബിഷ്‌ണോയ് നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി സമൂഹം പുണ്യമൃഗമായാണ് കണക്കാക്കുന്നത്. സമീപ വർഷങ്ങളിൽ സൽമാൻ ഖാനെതിരെ നിരവധി തവണ സംഘം പരസ്യമായി കൊലവിളി നടത്തിയിരുന്നു. ഈ വർഷം ഏപ്രിലിൽ സൽമാൻ ഖാൻ്റെ മുംബൈ വസതിക്കുപുറത്ത് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങൾ ഒന്നിലധികം റൗണ്ട് വെടിയുതിർത്തിരുന്നു.

ALSO READ: എന്‍സിപി നേതാവ് ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top