നാണമുണ്ടോ ആ കാറിൽകയറി നിരങ്ങാനെന്ന് വിമർശനം; ചികിത്സക്ക് പിരിവെടുത്ത ‘നന്മമരം’ കമ്മിഷനായി പറ്റിയത് ഇന്നോവ ക്രിസ്റ്റ!! ഇതും കേരളത്തിൽ

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗം ബാധിച്ച മലപ്പുറം മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിൽമോൻ്റെ ചികിത്സക്കായി നാട് കൈകോർത്തത് ഏതാനും മാസം മുൻപ് മാത്രമാണ്. മൂന്നുകോടിയെന്ന വലിയ സംഖ്യ ഒരുമാസം കൊണ്ട് പിരിച്ചെടുത്ത് മാതൃകയായ ഈ പരിശ്രമം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത് തികച്ചും നെഗറ്റീവായ കാര്യത്തിൻ്റെ പേരിലാണ്.

മൂന്നുകോടി സമാഹരിക്കാൻ മുൻപിൽ നിന്ന ഷമീർ കുന്ദമംഗലം എന്ന ചാരിറ്റി പ്രവർത്തകന് ഷാമിൽമോൻ്റെ കുടുംബം ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റ കാർ സമ്മാനിച്ചുവെന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. കാർ കൈമാറുന്നതിൻ്റെ ഫോട്ടോ സഹിതം വന്ന പോസ്റ്റിന് കീഴിൽ പച്ചത്തെറികൾ അടക്കം കമൻ്റുകളായി നിറയുന്നുണ്ട്.

കാർ കൈപ്പറ്റിയത് സമ്മതിക്കുന്ന ഷമീർ കുന്ദമംഗലം പക്ഷെ അത് യൂസ്ഡ് ആണെന്നും 12 ലക്ഷം മാത്രമാണ് വിലയെന്നും വിശദീകരിച്ച് രംഗത്തെത്തി. തൻ്റെ കാർ ചാരിറ്റിക്കായി ഒരുപാട് ഓടി കേടുവന്നത് കൊണ്ടാണ് ഷാമിലിൻ്റെ കുടുംബത്തിൻ്റെ സമ്മാനം സ്വീകരിച്ചതെന്നും, പഴയത് എക്സ്ചേഞ്ച് ചെയ്തശേഷം 6 ലക്ഷം മാത്രമാണ് ചിലവായതെന്നും ഷമീർ വിശദീകരിക്കുന്നു.

‘ഷമീർക്കാ പാവാണ്’ എന്ന മട്ടിലുള്ള വാദങ്ങളും വരുന്നുണ്ട്. ചാരിറ്റി നടത്തുന്ന പല ഏജൻസികളും വൻതുക കമ്മിഷൻ പറ്റുന്നുണ്ടെന്നും, അത്രയും വാങ്ങാത്തതാണോ കുറ്റമെന്നും ചോദ്യങ്ങൾ ഉന്നയിക്കുന്ന ന്യായീകരണ സിംഹങ്ങളെ സോഷ്യൽ മീഡിയയിൽ കാണാം. ചികിത്സാ സഹായം ചിലവാക്കിയല്ലെന്നും, രോഗിയുടെ ബന്ധുക്കൾ പിരിവെടുത്താണ് ഇന്നോവ സമ്മാനിച്ചത് എന്നുമുള്ള ദുർബല വിശദീകരണങ്ങളും വരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top