അവിവാഹിതരേ ഇതിലേ ഇതിലേ: സാഗരം സാക്ഷിയായി ഇനി വിവാഹം നടത്താം

തിരുവനന്തപുരം: തിരകളെ സാക്ഷിയാക്കി ഒരു കല്യാണം ഏതു തലമുറയുടെയും സ്വപ്നമാണ്. മലയാളിയുടെ ഈ സ്വപ്നം സാക്ഷാത്കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.തിരുവനന്തപുരം ശംഖുമുഖത്താണ് സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്‌ഡിങ് കേന്ദ്രം, ടൂറിസം വകുപ്പ് ഒരുക്കുന്നത്. ഇന്റിമേറ്റ് വെഡ്‌ഡിങ്ങുകളോടും ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങുകളോടും മലയാളിക്ക് പ്രിയമേറി വരുന്ന ഈ കാലത്ത് കടലിന്റെ പശ്ചാത്തലത്തിൽ കല്യാണം കഴിക്കാൻ യുവാക്കൾ എത്തുമെന്ന കാരണത്താലാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട് വന്നത്. ജില്ലാ ടൂറിസം വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നടത്തിപ്പ് ചുമതല.

ശംഖുമുഖം ബീച്ച് പാർക്കിലാണ് വെഡ്‌ഡിങ് ഡെസ്റ്റിനേഷൻ ഒരുങ്ങുന്നത്. ആദ്യ കല്യാണം വ്യാഴാഴ്ച നടക്കും. സാധാരണഗതിയിൽ ഇത്തരം കല്യാണങ്ങൾ നടത്താൻ വേണ്ടിവരുന്ന ഭീമമായ തുക ഇവിടെയില്ല. കല്യാണം മാത്രമല്ല മറ്റ് പരിപാടികളും ഇവിടെ നടത്താൻ സാധിക്കും. ആംഫി തീയേറ്റർ, കോഫി ബാർ തുടങ്ങി നിരവധി സംവിധാനങ്ങളും ഇവിടെയുണ്ട്.

കല്യാണങ്ങളും മറ്റുമില്ലാത്ത സമയത്ത് പൊതുജനങ്ങൾക്ക് ഈ കേന്ദ്രം ഉപയോഗിക്കാം. തലസ്ഥാനത്തെ അടുത്ത നൈറ്റ് ലൈഫ് കേന്ദ്രംകൂടി ആയി ഇതോടെ ശംഖുമുഖം മാറുകയാണ്. ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങും നൈറ്റ് ലൈഫും എല്ലാമാകുന്നതോടെ ശംഖുമുഖം ഇനി അടിമുടി മാറും.

Logo
X
Top