ഒരിക്കല്‍ ഫ്രാങ്ക്ഫര്‍ട്ട് ടെക്കി; ഇപ്പോള്‍ ബെംഗളൂരുവിലെ യാചകന്‍; പോലീസ് എത്തിയപ്പോള്‍ പെട്ടെന്ന് മുങ്ങി

ബെംഗളൂരുവില്‍ എഞ്ചിനീയര്‍ ആയ ശരത് യുവരാജ് ആണ് ആ യാചകന്റെ കഥ പുറത്തുവിട്ടത്. പണം ചോദിച്ചാണ് അയാള്‍ ശരത്തിന്റെ അടുത്തെത്തിയത്. അയാളുടെ ഒഴുക്കുള്ള ഇംഗ്ലീഷ് ആണ് ശരത്തിനെ ആകര്‍ഷിച്ചത്. സംസാരിച്ചപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ടെക്കി ആയിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. കര്‍ണാടകയിലെ പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായും പറഞ്ഞു.

യാചകന്റെ സംഭാഷണ രീതി അയാള്‍ പറഞ്ഞതിനെയെല്ലാം സാധൂകരിക്കുന്നുണ്ട് എന്നാണ് ശരത് ചൂണ്ടിക്കാട്ടിയത്. ആൽബർട്ട് ഐൻസ്റ്റീൻ, ഡേവിഡ് ഹ്യൂം തുടങ്ങിയവരെക്കുറിച്ചാണ് ഇംഗ്ലീഷില്‍ സംസാരിച്ചത്. വ്യക്തിപരമായ നഷ്ടങ്ങളാണ് തന്നെ യാചകനാക്കി മാറ്റിയത് എന്നാണ് പറഞ്ഞത്. യോഗ്യത അന്വേഷിച്ചപ്പോള്‍ ഗ്ലോബൽ വില്ലേജിലെ മൈൻഡ്‌ട്രീയിൽ ജോലി ചെയ്തിരുന്നതായും പറഞ്ഞു. ശരത് സംഭാഷണം റെക്കോര്‍ഡ് ചെയ്തപ്പോള്‍ കൂടുതല്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞ് ശരത്തിനെ വിലക്കി. 400 രൂപ ശരത് നല്‍കി. പക്ഷെ കൂടുതല്‍ സഹായങ്ങള്‍ അയാള്‍ നിരസിച്ചു.

മാതാപിതാക്കള്‍ നഷ്ടമായി. കാമുകിയും നഷ്ടമായി. പിന്നീട് നിരാശ വന്നതോടെ മദ്യത്തില്‍ അഭയം തേടി. പിന്നീട് യാചകനായി എന്നാണ് അയാള്‍ ശരത്തിനോട് പറഞ്ഞത്. ഇയാളെ സഹായിക്കാന്‍ ഉപദേശം തേടിയപ്പോള്‍ പോലീസിനെക്കൂടി ഉള്‍പ്പെടുത്താനാണ് സുഹൃത്തുക്കളില്‍ നിന്നും നിര്‍ദേശം ലഭിച്ചത്. പോലീസിനെ ബന്ധപ്പെടുത്തിയപ്പോള്‍ ഇയാള്‍ അപ്രത്യക്ഷനായി. ഭിക്ഷാടകരെ തിരഞ്ഞു കണ്ടുപിടിക്കുന്ന ബെംഗളൂരു പോലീസിനും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ഇയാളെ അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top