മലയാളിക്ക് ചോറ് മടുത്തു; അരി ഉപഭോഗം 50 ശതമാനം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്ക്

മലയാളി ചോറൂണു ഉപേക്ഷിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അരി ഉപഭോഗം ഗണ്യമായ തോതില്‍ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം വ്യക്തമാക്കി.

2011 – 12 കാലത്ത് സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രതിമാസം 7.39 കിലോഗ്രാം അരി ഉപയോഗിച്ചിരുന്നു. 2022- 23 കാലയളവില്‍ 5.82 കിലോഗ്രാമായി അത് കുറഞ്ഞു. അരി ഉപഭോഗം നഗര പ്രദേശങ്ങളില്‍ 6.74 കിലോഗ്രാമില്‍ നിന്ന് 5.25 കിലോയായി കുറഞ്ഞു. ഒരു ദശകത്തിനിടയില്‍ സംസ്ഥാനത്ത് അരി ഉപയോഗം 50 ശതമാനമായി കുറഞ്ഞതായി അരി മില്‍ ഉടമകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് മൂന്ന് നേരം അരി ആഹാരങ്ങളും ചോറും കഴിച്ചിരുന്ന മലയാളിയുടെ ഭക്ഷണ ക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതാണ് അരി ഉപഭോഗം കുറയാന്‍ കാരണം.

ചോറിനും അരി വിഭവങ്ങള്‍ക്കും ബദലായി ഗോതമ്പിലേക്ക് കേരളീയര്‍ തിരിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവതി – യുവാക്കള്‍ ഉച്ചയൂണിന് പകരം പപ്‌സും, വടയുമൊക്കെയാണ് പ്രിഫര്‍ ചെയ്യുന്നത്. ചെറുപ്പക്കാര്‍ ജംഗ് ഫുഡിലേക്കും മറ്റും തിരിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഡയബറ്റിക് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ചോറ് കഴിക്കുന്നവരില്‍ പഞ്ചസാരയുടെ അളവ് കൂടാനിടയാക്കുന്നതും അരി ഉപേക്ഷിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top