‘ഒടുവില്‍ നമ്മള്‍ ഒരേ ദിശയിലേക്ക്’ എന്ന് ബിജെപി നേതാവിന്റെ പോസ്റ്റ്; കൃത്യം മറുപടി നല്‍കി ശശി തരൂര്‍

മോദി പ്രശംസയുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന ശശി തരൂര്‍രിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ബിജെപി നേതാവ്. ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ബിജെപി എംപി ബൈജയന്ത് ജയ്പാണ്ഡയാണ് ശശി തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഒടുവില്‍ നമ്മള്‍ രണ്ടുപേരും ഒരേ ദിശയിലേക്കെന്ന് പറഞ്ഞാണ് ചിരിയോടെയുള്ള ചിത്രം പങ്കുവച്ചത്.

ഇതോടെ കോണ്‍ഗ്രസ് ക്യാംപില്‍ അടക്കം ചര്‍ച്ചയായി. ഇതോടെ വ്യക്തവും കൃത്യവുമായ മറുപടിയുമായി തരൂര്‍ രംഗത്തെത്തി. ‘ഭുവനേശ്വറിലേക്ക് മാത്രം വരുന്ന സഹയാത്രികന്‍’ മാത്രമാണ് താനെന്നായിരുന്നു തരൂരിന്റെ മറുപടി. കലിംഗ ലിറ്റ്ഫെസ്റ്റില്‍ പ്രസംഗിക്കുന്നുണ്ടെന്നും ഉടനെ തിരിച്ചുവരുമെന്നും തരൂര്‍ കുറിച്ചു. ബിജെപി എംപിയുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികം മാത്രമാണെന്ന് വ്യക്തമാക്കുകയാണ് തരൂര്‍ ചെയ്തത്.

നിരന്തരമായ മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്വര്‍ത്തകര്‍ പോലും സംശയത്തോടെയാണ് ശശി തരൂരിനെ കാണുന്നത്. അവസാനം യുക്രൈനും റഷ്യക്കും ഒരുപോലെ സ്വീകാര്യനായ നേതാവാണ് മോദിയെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top