വിശ്വപൗരനെ എങ്ങനെ നേരിടാം? ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും; ശശി തരൂരിനെ പൂട്ടാന്‍ ഉറച്ച് ഹൈക്കമാന്‍ഡ്

ലേഖന വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിനെ ആകെ പ്രതിരോധത്തിലാക്കിയ അഭിമുഖം കൂടി വന്നതോടെ ശശി തരൂരിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ആലോചിച്ച് ഹൈക്കമാന്‍ഡ്. അഭിമുഖത്തില്‍ തന്റെ സേവനം പാര്‍ട്ടിക്ക് ആവിശ്യമില്ലെങ്കില്‍ മറ്റ് വഴി തേടുമെന്ന തരൂരിന്റെ ഭീഷണിയില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി.

തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തില്‍ ശശി തരൂര്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ പരിഹാരം കാണാനാണ് നേതൃത്വത്തിന്റെ ശ്രമം. തരൂരിനെ വിമര്‍ശിച്ച് പരസ്യ പ്രചരണം വേണ്ടെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കരുതലോടെ വിഷയത്തില്‍ ഇടപെടാനാണ് ശ്രമം. നേതാക്കള്‍ കൂട്ടത്തോടെ വിമര്‍ശനം ഉന്നയിക്കുന്നത് തരൂരിനെ കൂടുതല്‍ പ്രകോപിപ്പിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

ശശി തരൂരിനെതിരെ നപടപടി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ട്. ഇത് എങ്ങനെ വേണം എന്നതിലാണ് ആലോചനകള്‍ നടക്കുന്നത്. നടപടിയെടുത്താല്‍ ശശി തരൂര്‍ പാര്‍ട്ടി വിടുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. രക്തസാക്ഷി പരിവേഷത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകണമെന്ന ആഗ്രഹം ശസി തരൂരിനും ഉണ്ടെന്നാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top