ശശി തരൂരിനെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിന് ക്ഷണിച്ച് ഡിവൈഎഫ്‌ഐ; രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ യുവജന സംഘടന

സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ. മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ക്ഷണം. ഡിവൈഎഫ്‌ഐ നേതാക്കളായ എഎ റഹിം, വികെ സനോജ് എന്നിവര്‍ ഡല്‍ഹിയില്‍ നേരിട്ട് കണ്ടാണ് ക്ഷണക്കത്ത് നല്‍കിയത്.

ഡിവൈഎഫ്‌ഐയുടെ ക്ഷണം ശശരി തരൂര്‍ സ്വീകരിച്ചിട്ടില്ല. സൂറത്തില്‍ നേരത്തെ നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് തരൂര്‍ അറിയിച്ചത്. പരിപാടിക്ക് തരൂര്‍ ആശംസ നേര്‍ന്നതായി എഎ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് ഇടത് യുവജന സംഘടനയുടെ ക്ഷണവും വന്നത്.

ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയിലാണ് ശശി തരൂരിനെ ക്ഷണിച്ചതെന്നുമാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം. എന്നാല്‍ ഡിഐഎഫ്‌ഐയുടേത് രാഷ്ട്തീയ നീക്കം തന്നെയാണെന്ന പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top