മറ്റ് മതങ്ങളോടുള്ള സംഘപരിവാര്‍ സമീപനത്തിന്റെ സന്ദേശമാണ് മണിപ്പൂര്‍ നല്‍കുന്നത്; ഇത് അപമാനവും അപകടകരവും; ശശിതരൂര്‍

തിരുവനന്തപുരം : ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റേത് അപകടകരമായ തീരുമാനമെന്ന് ശശിതരൂര്‍. 45 ശതമാനം ക്രൈസ്തവരുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനം അപമാനവും അപകടകരവുമാണ്. കാലപങ്ങളും ക്രൈസ്തവേട്ടയും നടന്നതിന് പിന്നാലെയുള്ള ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു.

മറ്റ് മതവിഭാഗങ്ങള്‍ക്ക് സന്ദേശം നല്‍കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ഞങ്ങള്‍ ഇത്ര വിലയേ നല്‍കുന്നുള്ളൂവെന്ന് അറിയിക്കുകയാണ്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കുളള സന്ദേശം കൂടിയാണ്. ഈ പോക്ക് വലിയ അപകടമുണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാര്‍ ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ഇത് എഐസിസിയുടെ ഔദ്യോഗിക നിലപാടാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തിലുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്താണ് ഈ അഭിപ്രായം പറയുന്നത്. ദേശീയ നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായത്തിന് സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top