പുകഴ്ത്തല്‍ മാത്രമല്ല; പിണറായിക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ച് ശശി തരൂര്‍; ഗവര്‍ണറും ഒപ്പം

തരം കിട്ടുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വിവാദത്തില്‍പ്പെടുന്ന ആളാണ് തിരുവനന്തപുരം എംപി ശശിതരൂര്‍. അതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും താന്‍ കണക്കാക്കുന്നില്ല എന്ന രീതിയില്‍ മുഖ്യമന്ത്രിക്കൊപ്പമുളള സെല്‍ഫി തന്നെ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് തരൂര്‍.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പമുള്ള സെല്‍ഫിയും പോസ്റ്റ് ചെയിതിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാര്‍ക്കായി ഗവര്‍ണര്‍ ഡല്‍ഹിയില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതിനിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ വികസനത്തിനായി നടത്തുന്ന സംയുക്ത നീക്കങ്ങളെ പ്രശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here