സ്വര്‍ണ്ണക്കടത്തിന് ശശിതരൂരിന്റെ സ്റ്റാഫ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍; അരക്കിലോ സ്വര്‍ണ്ണം പിടികൂടി; സ്റ്റാഫാണെന്ന് സ്ഥിരീകരിച്ച് എംപി

ഡല്‍ഹി : ശശിതരൂര്‍ എംപിയുടെ സ്റ്റാഫ് സ്വര്‍ണ്ണക്കടത്തിന് കസ്റ്റംസ് പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ശിവകുമാര്‍ പ്രസാദ് അറസ്റ്റിലായത്. അരക്കിലോ സ്വര്‍ണ്ണവും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ആളുടെ കൈയ്യില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റ്. ശിവപ്രസാദിനൊപ്പം രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

ഇന്നലെയാണ് അറസ്റ്റ് നടന്നത്. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരിനില്‍ നിന്നാണ് ശിവകുമാര്‍ പ്രസാദ് സ്വര്‍ണ്ണം വാങ്ങിയത്. കസ്റ്റംസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ ശശിതരൂരിന്റെ പിഎയാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ സ്റ്റാഫിന്റെ പട്ടികയില്‍ ശിവകുമാര്‍ പ്രസാദിന്റെ പേരില്ല.

ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശിതരൂര്‍ എംപി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സഹായത്തിനായാണ് നിയമിച്ചത്. വൃക്ക രോഗിയായതിനാല്‍ താല്‍ക്കാലികമായി ഇപ്പോഴും തുടരാന്‍ അനുമതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് കാര്യങ്ങള്‍ അറിയില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശിതരൂര്‍ എക്‌സില്‍ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top