നിതീഷ് കുമാർ ‘സ്നോളിഗോസ്റ്റർ’; രാജിയിൽ പഴയ ട്വീറ്റ് വീണ്ടും പങ്കുവച്ച് ശശി തരൂർ

നിതീഷ് കുമാര്‍ രാജിവച്ച് എന്‍ഡിഎയില്‍ ചേര്‍ന്നതിനു പിന്നാലെ പഴയ ട്വീറ്റ് റീഷെയര്‍ ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്നത്തെ വാക്ക് ‘സ്‌നോളിഗോസ്റ്റര്‍’ എന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ പോസ്റ്റ് പങ്കുവച്ചത്. ധാര്‍മികതയെക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് വാക്കിന്റെ അര്‍ഥം.

2017ല്‍ നിതീഷ് കുമാര്‍ മഹാസഖ്യം വിട്ടതിനു പിന്നാലെ തരൂര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്ന് അതേ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു. ‘1845 ലാണ് സ്‌നോളിഗോസ്റ്റര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഏറ്റവുമൊടുവില്‍ ഉപയോഗിച്ചത് 2017 ജൂലൈ 26നും. എന്നാല്‍ അന്ന് ഈ വാക്ക് പരിചയപ്പെടുത്തുമ്പോൾ മറ്റൊരു ദിവസം കൂടി ഈവാക്ക് ഉപയോഗിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല,’ എന്നും തരൂര്‍ കുറിച്ചിട്ടുണ്ട്.

പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും ചില പുത്തന്‍ ഇംഗ്ലിഷ് വാക്കുകള്‍ പരിചയപ്പെടുത്തുന്ന ശീലം തരൂരിനുണ്ട്. ഫാരാഗോ(Farrago), അലൊഡൊക്‌സഫോബിയ(Allodoxaphobia), Floccinaucinihilipilification എന്നീ വാക്കുകളും തരൂരാണ് സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം എന്ന് അര്‍ഥം വരുന്ന അലൊഡോക്‌സഫോബിയ എന്ന വാക്ക് ബിജെപിയെ പരിഹസിക്കാന്‍ വേണ്ടി ഉപയോഗിച്ചതായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top