മുഖ്യമന്ത്രി കൊള്ളക്കാരന്‍; എക്‌സാലോജിക്കിന് അബുദാബിയിലും അക്കൗണ്ട്; ഒഴുകിയെത്തുന്നത് കോടികള്‍; കൈകാര്യം ചെയ്യുന്നത് വീണയും സുനീഷും; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിന്റെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ അക്കൗണ്ടിലൂടെ നടക്കുന്നത് കോടികളുടെ ഇടപാടുകളെന്ന് ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ അടക്കമുളള കമ്പനികളില്‍ നിന്നും കോടികളാണ് ഈ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. വീണ വിജയനും മുഖ്യമന്ത്രിയുടെ സഹായി എം സുനീഷുമാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എക്‌സാലോജിക് കണ്‍സള്‍ട്ടിങ്ങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലാണ് അക്കൗണ്ട്. 2016 മുതല്‍ 2019വരെയുള്ള ഈ അക്കൗണ്ടിലെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ഷോണ്‍ അവകാശപ്പെട്ടു.

അബുദാബിയിലെ അക്കൗണ്ടു വഴി പണം അമേരിക്കയിലേക്ക് കടത്തുകയാണെന്നും ഷോണ്‍ ആരോപിച്ചു. എസ്എന്‍സി ലാവ്ലിന്‍, പിഡബ്ല്യുസി തുടങ്ങിയ കമ്പനികളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണം.വിദേശ പണമിടപാടും, അക്കൗണ്ടും അന്വേഷിക്കണം. വീണ വിജയന്റെ ഐഡി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് കുറ്റകരമാണെന്നും ഷോണ്‍ പറഞ്ഞു.

ലഭിച്ച വിവരങ്ങള്‍ ഏപ്രില്‍ 19ന് ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നാല്‍ എല്ലാം വ്യക്തമാകും. കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് മുഖ്യമന്ത്രി. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയോ മകളോ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷോണ്‍ വെല്ലുവിളിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top