ഷവർമ വിഷബാധ സംശയിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; കാരണം കണ്ടെത്താൻ രാസപരിശോധന
കൊച്ചി: ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ചികിൽസയിലിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി 24കാരനായ രാഹുൽ ഡി. നായരാണ് മരിച്ചത്. രക്തപരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ഔദ്യോഗിക വിശദീകരണം. ശനിയാഴ്ച മുതല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ കാക്കനാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ പാര്‍സല്‍ വാങ്ങി കഴിച്ചത്. ഇതിനു പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്നുച്ചയോടെ ആരോഗ്യ നില അതീവ ഗുരുതരമായി, മരണം സംഭവിക്കുകയായിരുന്നു. കാക്കനാട് സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു രാഹുല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here