ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഷെഫാലി വർമ്മ; റാങ്കിങ്ങിൻ്റെ ബലത്തിൽ ഇന്ത്യ സെമിയിൽ

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെമിയിലേക്ക് യോഗ്യത നേടി ഇന്ത്യൻ ടീം. മലേഷ്യക്കെതിരായ ക്വാർട്ടർ മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ സെമി യോഗ്യത നേടി.

15 ഓവറായി കുറച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മികച്ച സ്കോർ പടുത്തുയർത്തി. 39 പന്തുകളിൽനിന്ന് 67 റൺസ് നേടിയ ഓപ്പണർ ഷഫാലി വർമ്മയുടെ ബാറ്റിങ്ങ് മികമികവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ അർധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മത്സരത്തിൽ ഷെഫാലി മാറി. ജെമൈമ റോഡ്രിഗസ് 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെനിന്നു. ക്യാപ്റ്റൻ സ്മൃതി മന്ഥാന (16 പന്തിൽ 27 റൺസ്), റിച്ച ഘോഷ് (7 പന്തിൽ 21) എന്നിവരാണ് പുറത്തായ താരങ്ങൾ.

മലേഷ്യ രണ്ടു പന്തിൽ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റൺസെടുത്തു നിൽക്കെ മഴ വീണ്ടും എത്തി. തുടർന്ന് മത്സരം ഉപേക്ഷിച്ചു. റാങ്കിങ്ങിൻ്റെ മികവിലാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്. പാകിസ്താൻ – ഇന്തോനേഷ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനൽ പാകിസ്താനും സെമിയിൽ കടന്നു. സെപ്റ്റംബർ 24നാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top