ഹിസ്ബുള്ള നേതാവ് വെടിയേറ്റ് മരിച്ചു; ഹമാദി എഫ്ബിഐ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാള്‍
ഹിസ്ബുള്ളയുടെ പ്രമുഖ നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന വിമാനം ഹൈജാക്ക് ചെയ്തതിന് പിന്നില്‍ ഹമാദി ആണെന്നാണ് റിപ്പോര്‍ട്ട്. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉൾപ്പെട്ട വ്യക്തിയാണ് ഹമാദി.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദിയുടെ വധം. ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണം. ഹിസ്ബുള്ള ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ.
സംഘര്‍ഷത്തെ തുടര്‍ന്ന് 1.2 ദശലക്ഷത്തിലധികം ലെബനന്‍കാരെയും 50,000 ഇസ്രയേലുകാരെയും മാറ്റിപ്പാർപ്പിച്ചു. ഇസ്രയേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 3,700-ലധികം ലബനന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 130ല്‍ അധികം ഇസ്രയേലുകാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here