സഞ്ജൗലി മസ്ജിദിൻ്റെ മൂന്ന് നിലകൾ പൊളിക്കാൻ ഉത്തരവ്; രണ്ട് മാസം സമയപരിധി നൽകി മുനിസിപ്പൽ കോടതി
ഷിംലയിലെ തർക്കത്തിലുള്ള സഞ്ജൗലി മസ്ജിദിൻ്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന് കോടതി. ഷിംല മുനിസിപ്പൽ കോടതിയുടേതാണ് ഉത്തരവ്. പൊളിച്ചുമാറ്റൽ നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം അനുവദിച്ചു. ഡിസംബർ 21ന് കേസ് വീണ്ടും പരിഗണിക്കും.
മസ്ജിദ് നിർമാണം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ പ്രതിഷേധമായി എത്തിയതോടെ സംസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സെപ്റ്റംബർ 11ന് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ വ്യാപക അക്രമമാണ് നടന്നത്. സംഘർഷത്തെ തുടർന്ന് പള്ളിയുടെ നിയന്ത്രണം വഖഫ് ബോർഡ് ഏറ്റെടുത്തിരുന്നു.
ALSO READ: ദേവഭൂമി സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മുസ്ലിം പളളിയിലേക്ക് ഹിന്ദു സംഘടനകൾ; ഷിംലയിൽ സംഘര്‍ഷം
അനധികൃതമായി നിർമ്മിച്ചതെന്നു അവകാശപ്പെടുന്ന മസ്ജിദ് പൊളിക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സോണിംഗും കെട്ടിടനിർമ്മാണ ചട്ടങ്ങളും ലംഘിച്ചാണ് പള്ളിയുടെ നിലകൾ നിർമ്മിച്ചതെന്നാണ് ആരോപണം. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ സ്വകാര്യവ്യക്തി നല്കിയ ചെറിയ കെട്ടിടമാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നാല് നില മസ്ജിദായി മാറിയെന്നും ഒരു വിഭാഗം ആക്ഷേപമുയർത്തി.
സഞ്ജൗലി മസ്ജിദിൽ അനധികൃത നിർമ്മാണം നടന്നുവെന്ന ആരോപണം മുനിസിപ്പൽ കോടതിയുടെ പരിഗണനയിലാണ്. നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here