ഷിൻഡേ വിഭാഗം ശിവസേനയില്‍ പൊട്ടിത്തെറി; പല്‍ഗാര്‍ എംഎല്‍എ ശ്രീനിവാസ് വംഗ ഉദ്ധവിനൊപ്പം ചേര്‍ന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ പാര്‍ട്ടി വിട്ടു. ഉദ്ധവ് താക്കറെ പക്ഷത്തേക്കാണ് എത്തിയത്. പല്‍ഗാര്‍ എംഎല്‍എ ശ്രീനിവാസ് വംഗയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ പാർട്ടി വിട്ടത്. ശിവസേനയെ പിളര്‍ത്തി ഷിൻഡേ വിഭാഗം എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ആദ്യം ഷിൻഡേ പക്ഷത്തെത്തിയ എംഎൽഎയാണ് തിരികെ പോയത്.
പൽഗാർ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശ്രീനിവാസ് ഷിന്‍ഡേയുമായി ഇടഞ്ഞിരുന്നു. മുങ്ങുകയും ചെയ്തു. ഇതിനിടെയാണ് ഉദ്ധവ് താക്കറെക്ക് അടുത്ത് എത്തിയത്. നേരത്തേ കൂറുമാറിയതിൽ ഉദ്ധവിനോട് ക്ഷമ ചോദിച്ചായിരുന്നു മടങ്ങിവരവ്.
എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും അതേ മണ്ഡലം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷിൻഡേ പക്ഷത്തേക്ക് ചേര്‍ന്ന മുന്‍ എംപി രാജേന്ദ്ര ഗാവിതിന് തന്റെ മണ്ഡലം നൽകി എന്ന് ശ്രീനിവാസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here