അച്ഛന്‍ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയിട്ടുണ്ട്; മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കും; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയിലെ വിവരങ്ങള്‍

പോലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാ വിവരങ്ങളും വ്യക്തമാക്കി നടന്‍ ഷൈന്‍ ടോം ചാക്കോ. രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് നടന്‍ പോലീസിനോട് സമ്മതിച്ചു. മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. ലഹരി ഉപയോഗം കൈവിട്ടതോടെ അച്ഛന്‍ ഇടപെട്ട് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സക്ക് എത്തിച്ചു. 12 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഡീ-അഡിക്ഷന്‍ സെന്റര്‍ വിട്ടത്. എന്നാല്‍ അതിന് ശേഷവും ലഹരി ഉപയോഗിച്ചതായും ഷൈന്‍ പറഞ്ഞു.
ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ല. പോലീസ് തിരക്കിയെത്തിയ ലഹരി ഇടപാടുകാരന്‍ സജീറുമായി ബന്ധമുള്ളതായും ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ട്. പണ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ ഹാജരാക്കിയപ്പോഴാണ് ഷൈന്‍ ഇക്കാര്യം സമ്മതിച്ചത്. 20,000 രൂപയുടെ ഇടപാടാണ് ഷൈന്‍ ടോം ചാക്കോ സജീറുമായി അന്നേ ദിവസം നടത്തിയത്. ഇത് എന്തിനു വേണ്ടായണ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ ഷൈനിന് കഴിഞ്ഞില്ല.
നടി വിന്‍ സിയോട് മോശമായി പെരുമാറിയിട്ടില്ല. ലൊക്കേഷനിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ വിന്‍ സി പ്രതികാരം തീര്‍ക്കുകയാണെന്നും ഷൈന്‍ മൊഴി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here