ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് പറന്നെത്തി ഷൈന്‍ ടോം ചാക്കോ; എക്‌സൈസ് ചോദ്യം ചെയ്യുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. എക്‌സൈസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഷൈന്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ രാവിലെ 7.30 ഓടെ തന്നെ നടന്‍ കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തി. ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്നും ഷൈന്‍ എക്‌സൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ ശ്രീനാഥ് ഭാസിയും എക്‌സൈസിന് മുന്നില്‍ ഹാജരായിട്ടുണ്ട്. മോഡല്‍ സൗമ്യയെയും എക്‌സൈസ് വിളിപ്പിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലീമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തസ്ലീമ വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്‌സൈസ് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാരുമായുള്ള വാട്ട്‌സ്ആപ്പ് കോളുകള്‍ ചാറ്റുകള്‍ എന്നിവ എക്‌സൈസ് കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top