കേസ് ഓലപ്പാമ്പാണെന്ന് പറഞ്ഞ അച്ഛനും അമ്മയും ജാമ്യം നിന്നു; ഷൈന്‍ ടോം ചാക്കോ ലഹരിക്കേസില്‍ പുറത്തിറങ്ങി

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരുന്നത്. അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചരയോടെ ഷൈന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയും ചെയ്തു.

നടനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടത്. ആ ദിവസം ചില അസൗകര്യങ്ങള്‍ ഉണ്ടെന്നും തിങ്കളാഴ്ച തന്നെ ഹാജരാകാമെന്ന് നടന്‍ അറിയിക്കുകയും ചെയ്തു. ഇന്നലെ പോലീസ് ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് പറഞ്ഞ ഷൈനിന്റെ അച്ഛന്‍ പക്ഷേ ഇന്ന് ഒന്നും പ്രതികരിക്കാന്‍ തയാറായില്ല.

രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. കൂടാതെ അച്ഛന്‍ ഇടപെട്ട് തന്നെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സക്ക് എത്തിച്ചിട്ടുണ്ടെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top