താരം രക്ഷപ്പെട്ടത് സ്വിമ്മിങ് പൂളില്‍ ചാടി; എന്തിനീ സാഹസം എന്നതിന് മറുപടി പറയേണ്ടത് ഷൈൻ !!

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി. ഹോട്ടലിലെ മൂന്നാം നിലയിലുളള 314-ാം നമ്പര്‍ മുറിയിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്. ഇവിടെ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. മുറിയില്‍ എത്തി ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന നടന്‍ കണ്ടത് പോലീസിനെ ആയിരുന്നു. പിന്നാലെയാണ് സാഹസികമായ രക്ഷപ്പെടല്‍.
മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് നടന്‍ ആദ്യം ചാടി. ഇവിടത്തെ ഷീറ്റുകള്‍ ഇതോടെ പൊട്ടുകയും ചെയ്തു. ഇവിടെ നിന്നും ഒന്നാം നിലയിലെ സ്വിമ്മിങ് ്പൂളിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്നാണ് കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടിയത്.
Also Read: പ്രതീക്ഷിച്ചപോലെ കേസിൽ നിന്നൂരി ഷൈൻ ടോം ചാക്കോ; ലഹരിക്കേസിൽ പെട്ട മോഡലുകളെയും വെറുതെവിട്ട് കോടതി
ഷൈനിനെ കൂടാതെ മൂന്നുപേരാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേരും ഷൈനിനൊപ്പം ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെഹ്കിലും വിട്ടയച്ചു. മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ വിട്ടയച്ചത്.
2015ലെ ലഹരിക്കേസിൽ നിന്ന് കഷ്ടിച്ച് തലയൂരിയതിന് പിന്നാലെയാണ് ഷൈൻ വീണ്ടും കൂടുതൽ കുരുക്കുകളിലേക്ക് എത്തിപ്പെടുന്നത്. ലഹരി ഉപയോഗിച്ച നടൻ അപമര്യാദയായി പെരുമാറിയെന്ന് പേര് പരാമർശിക്കാതെ ആദ്യം പറഞ്ഞ നടി വിൻസി അലോഷ്യസ് പിന്നീട് ഷൈൻ ടോമിൻ്റെ പേര് വെളിപ്പെടുത്തുകയും സിനിമാ സംഘടനകൾക്ക് പരാതി നൽകുകയും ചെയ്തിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here