ഷൈന്‍ ഉത്തരം നല്‍കേണ്ടത് 32 ചോദ്യങ്ങള്‍ക്ക്; ഫോണ്‍ കോള്‍ വിവരങ്ങളും സന്ദര്‍ശകരുടെ ലിസ്റ്റും ശേഖരിച്ച് പോലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ രേഖകള്‍ അടക്കം കാണിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ് സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. സ്വകാര്യ ഹോട്ടലില്‍ പരിശോധനക്കിടെ സാഹികമായി രക്ഷപ്പെട്ടതില്‍ മാത്രമല്ല, സമീപകാലത്തായി ഉയര്‍ന്ന ലഹരി ആരോപണങ്ങളില്‍ ഷൈനിന്റെ പേര് പലപ്പോഴായി ഉയര്‍ന്നതും പോലീസ് ഗൗരവമായി കാണുകയാണ്.

ഒരു മാസത്തെ ഷൈനിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലെ ചില കോളുകളില്‍ പോലീസിന് സംശയമുണ്ട. ഇക്കാര്യത്തില്‍ നടന്റെ വിശദീകരണം തേടും. താരം പലപ്പോഴി താമസിച്ച കൊച്ചിയിലെ ആറ് സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ മുറികളിലെ സന്ദര്‍ശകരുടെ വിവരങ്ങളും. ഇതിലും ഷൈന്‍ മറിപടി പറയേണ്ടി വരും.

നടന്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പിന്‍തുടര്‍ന്ന് പിടികൂടിയില്ല എന്നതിന്റെ പേരില്‍ പോലീസിന് നേരെ വലിയ വിമര്‍ശനമുണ്ട്. അതുകൊണ്ട് തന്നെ പഴുതടച്ചാകും ഷൈനിന്റെ ചോദ്യം ചെയ്യല്‍. 32 ചോദ്യങ്ങളാണ് അന്വേഷണസംഘം പ്രധാനമായും തയാറാക്കിയിരിക്കുന്നത്. പഴയ കൊക്കൈയ്ന്‍ കേസും ചോദ്യം ചെയ്യിലിന് ഇടയില്‍ ഉന്നയിക്കും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നിരുന്നു. ഇതിലും വിശദീകരണം നല്‍കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top