അക്രമിക്കാന്‍ വന്ന ഗുണ്ടകളെന്ന് കരുതി; ചാടി ഓടിയതിന് ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം ഇങ്ങനെ

പരിശോധനക്ക് എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടി ഓടിയതിന് വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാരണം വ്യക്തമാക്കിയത്. വാതില്‍ തുറന്നപ്പോള്‍ കണ്ട സംഘം ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയതെന്നാണ് ഷൈന്‍ പറയുന്നത്.
പൊലീസ് ആണെന്ന് മനസിലായില്ല. അപായപ്പെടുത്താന്‍ എത്തിയ ഗുണ്ടകളാണെന്ന് ഭയന്നു. ഇതോടെയാണ് മൂന്നാം നിലയില്‍ നിന്നും ചാടിയത്. അവിടെ നിന്നും തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈന്‍ മൊഴി നല്‍കി. എന്നാല്‍ പോലീസ് ഈ വിശദീകരണം പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ഷൈനിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്. വാട്‌സാപ് ചാറ്റും കോളുകളും ഗൂഗിള്‍ പേ ഇടപാടുകളുമാണ് പോലീസ് പരിശോധിക്കുന്നത്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ നടന്‍ ഫോണ്‍ കൈമാറി. ഈ ഫോണ്‍ ഷൈന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണോ എന്ന സംശയവും പോലീസിനുണ്ട്. ചോദ്യംചെയ്യല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ട് പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here