മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അര്‍ജുന്റേതെന്ന് ഉറപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയില്‍ നിന്നും ലഭിച്ച മൃതദേഹം ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്തി അര്‍ജുന്റേതാണെന്ന് ഉറപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നദിയില്‍ നിന്നും ലഭിച്ചത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണെന്ന് ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നിയമപരമായ എല്ലാ പരിശോധനകളും നടത്തിയ ശേഷം മൃതദേഹം കൈമാറാനാണ് തീരുമാനം.

ഡിഎന്‍എ പരിശോധന വേഗത്തില്‍ നടത്താനുള്ള എല്ലാ ക്രമീകരണവും നടത്തിയതായി ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു. പരമാവധി രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും. അര്‍ജുന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ നേരത്തെ ശേഖരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ ലോറി കണ്ടെത്താന്‍ കഴിഞ്ഞത്. ജൂലായ് 16-നാണ് മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി പരിശോധന നടന്നു. ഇതിനിടെ പലപ്പോഴും കാലാവസ്ഥയും വെല്ലുവിളിയായി. ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. 12 അടി ആഴത്തില്‍ നിന്നാണ് ലോറി ലഭിച്ചത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ലോറിയുടെ ക്യാബിന്‍ ഭാഗം പൂര്‍ണ്ണമായും കരയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രഡ്ജറിലെ ക്രയിന്‍ കൂടാതെ മറ്റൊരു ക്രയിന്‍ കൂടി എത്തിച്ചാണ് ലോറി കരയിലേക്ക് മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top