കാലവസ്ഥ അനുകൂലം, നദിയില്‍ ഒഴുക്കും കുറവ്; എന്നിട്ടും ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടങ്ങിയില്ല
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ നടപടിയില്ല. അനുകൂല കാലവാസ്ഥയായിട്ടും ഗംഗാവാലി നദിയില്‍ ഒഴുക്ക് കുറഞ്ഞിട്ടും തിരച്ചിലിന് ജില്ലാഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്ന് രാവിലെ തിരച്ചില്‍ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചത്. ഇതനുസരിച്ച് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സംഘവും ഷിരൂരില്‍ എത്തിയിരുന്നു. എന്നാല്‍ നേവി അടക്കമുള്ള തിരച്ചില്‍ സംഘം എത്തിയില്ല.
സോണാര്‍ പരിശോധന നടത്തുമെന്നാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. നേവി സംഘത്തിന് നദിയില്‍ ഇറങ്ങി പരിശോധനക്ക് ഇതുവരേയും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. വലിയ വീഴ്ചയാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ജിതിന്‍ ആരോപിച്ചു. ഏറ്റവും അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം എത്തി പ്രതിഷേധിക്കുമെന്ന് ജിതിന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here