ഷിരൂരില്‍ കാലാവസ്ഥ അനുകൂലം; അര്‍ജുനായുളള തിരച്ചില്‍ തുടങ്ങി മല്‍പെ

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. രാവിലെ 10 മണിയോടെയാണ് ഈശ്വര്‍ മല്‍പെയും സംഘവും തിരച്ചിലിന് ഇറങ്ങിയത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്ന് പരമാവധി തിരച്ചില്‍ നടത്താനാണ് തീരുമാനം. മാല്‍പെയുടെ സംഘം തിരച്ചില്‍ ഇറങ്ങിയതിന് പിന്നാലെ എന്‍ഡിആര്‍എഫ്, നാവിക സേന എന്നിവരും തിരച്ചില്‍ തുടങ്ങി.

ആദ്യ ഈശ്വര്‍ മാല്‍പെയാണ് ഗംഗാവലി നദിയില്‍ ഇറങ്ങിയത്. ആദ്യ ഡൈവിങില്‍ തന്നെ ലോറിയുടെ ഒരു ഭാഗം കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറയുടെ ഭാഗമല്ലെന്ന് ഉടമ സ്ഥിരീകരിച്ചു. നദിയിലെ ഒഴുക്കിന്റെ വേഗം രണ്ട് നോട്ട് ആയി കുറഞ്ഞിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ നാവിക സേനയുടെ സംഘവും തിരച്ചിലിന് എത്തും. ഇന്നലെ ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ഇന്ന് വിപുലമായ തിരച്ചില്‍ നടത്തുമെന്നാണ് ജില്ലാ ഭരണകൂടവും കാര്‍വാര്‍ എസ്പിയും അറിയിച്ചിരിക്കുന്നത്. എന്‍ഡിആര്‍എഫ്, നാവിക സേന, പൊലീസ് എന്നീ സേനകള്‍ പുഴയിലെ തെരച്ചിലിന് ഇറങ്ങുമെന്നും കരസേനയുടെ ഹെലികോപ്റ്റര്‍ സര്‍വയലന്‍സ് സഹായത്തിന് ഉണ്ടാകുമെന്നും എസ്പി വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top