നദിയില്‍ നിന്ന് ലഭിച്ചത് അര്‍ജുന്റെ ലോറിയിലെ ജാക്കി; തിരച്ചില്‍ നാളെയും തുടരും

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. വൈകുന്നേരത്തോടെയാണ് തിരച്ചില്‍ നടന്നത്. രണ്ട് മണിക്കൂറോളം പ്രാദേശിക മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ ഗംഗാവലി നദിയില്‍ തിരച്ചില്‍ നടത്തി. ലോറിയുടെ ഹൈഡ്രോളിക് ജാക്കിയാണ് മല്‍പെക്ക് ആദ്യം കണ്ടെത്തയത്. നദിയില്‍ നിന്ന് ലഭിച്ച ജാക്കി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് ഉടമ മനാഫ് പറഞ്ഞു.

ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്റെ ഭാഗവും മല്‍പെ കണ്ടെത്തി. ഇത് കാണാതായ മറ്റൊരു ടാങ്കര്‍ ലോറിയുടെതാണ് എന്നാണ് സൂചന. രണ്ട് മണിക്കൂര്‍ തിരച്ചിലാണ് ഇന്ന നടന്നത്. നാളെ രാവിലെ എട്ടുമണിക്ക് 4 സഹായികള്‍ക്കൊപ്പം വീണ്ടും തിരച്ചില്‍ തുടരുമെന്ന് മല്‍പെ അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെന്നും നദിയുടെ അടിത്തട്ട് കാണാനാകുന്നുണ്ടെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. നാളെ നേവി സംഘവും പരിശോധനക്ക് ഇറങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top