‘മണിച്ചിത്രത്താഴ്’ റീ-റിലീസ് ചെയ്യുന്നു; ജൂലൈ 12ന് തിയറ്ററുകളിലേക്കെന്ന് റിപ്പോര്‍ട്ട്; തിരിച്ചെത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം
എല്ലാ മലയാള സിനിമാ പ്രേമികളും ഏറ്റവും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും കണ്ടിട്ടുള്ള സിനിമയാകും ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മലയാളത്തിലെ ക്ലാസിക് ചിത്രം എന്നു വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴ് റീ-റിലീസിനൊരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. ജൂലൈ 12നായിരിക്കും ചിത്രം തിയറ്ററുകളില്‍ റീ-റിലീസ് ചെയ്യുക. ഓഗസ്റ്റ് 17 എന്ന തിയതിയും പരിഗണിക്കുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ചിത്രത്തിന്റെ റീ മാസ്റ്ററിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
1993ലാണ് മണിച്ചിത്രത്താഴ് ആദ്യമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ശോഭനയാണ്. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിനു പിന്നാലെ മണിച്ചിത്രത്താഴ് തമിഴ്, ഹിന്ദി തുടങ്ങിയ ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ ജ്യോതികയും ബോളിവുഡില്‍ വിദ്യാബാലനും നായികമാരായപ്പോള്‍ ശോഭനയോളം ആ കഥാപാത്രത്തെ അനശ്വരമാക്കാന്‍ ആര്‍ക്കും സാധിച്ചില്ലെന്നത് വാസ്തവം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here